LiveTV

Live

Kerala

കലക്ടറും എം.എല്‍.എയും തമ്മിലുള്ള പോര് വിനയായത് കവളപ്പാറ ദുരിതബാധിതര്‍ക്ക്

പ്രളയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന ആരോപണവുമായി യു.ഡി.എഫ് ഇതിനകം രംഗത്ത് വന്നുകഴിഞ്ഞു. 

കലക്ടറും എം.എല്‍.എയും തമ്മിലുള്ള പോര് വിനയായത് കവളപ്പാറ ദുരിതബാധിതര്‍ക്ക്

പ്രളയ പുനരധിവാസം സംബന്ധിച്ച് മലപ്പുറം ജില്ലാ കലക്ടറും നിലമ്പൂർ എം.എൽ.എ പി.വി അൻവറും തമ്മിലുള്ള തർക്കം കവളപ്പാറ പുനരധിവാസത്തെയും വൈകിപ്പിച്ചു. ജില്ലാ കലക്ടർ സർക്കാരിലേക്ക് സമർപ്പിച്ച പദ്ധതി നിർത്തിവെപ്പിച്ചാണ്, ഭൂമി കണ്ടെത്താൻ സർക്കാർ പുതിയ ഉത്തവിറക്കിയത്. അതെ സമയം പ്രളയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത് വന്നുകഴിഞ്ഞു.

നിലമ്പൂർ ചെമ്പൻകൊല്ലിയിൽ നിർമ്മിക്കുന്ന 35 വീടുകൾ കവളപ്പാറ നിവാസികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് പി.വി അൻവറിന്റെ നേതൃത്വത്തിൽ നിർമാണപ്രവൃത്തി തടഞ്ഞതോടെയാണ് എം.എൽ.എ- കലക്ടർ പോര് പരസ്യമായത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കലക്ടർ ശ്രമിക്കുകയാണെന്ന എം.എല്‍.എയുടെ ആരോപണത്തിന് തൊട്ട് പിന്നാലെ എംഎൽഎക്കെതിരെ കലക്ടറും വിമർശനവുമായി രംഗത്തെത്തി. എന്നാൽ ഈ തർക്കം, പുനരധിവാസ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആരോപണം ഇതിനകം ഉയർന്നു കഴിഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമായ താൽപര്യങ്ങൾ കടന്നുകൂടിയെന്ന ആരോപണവും യു.ഡി.എഫ് ഉന്നയിക്കുന്നു. പോത്തുകൽ പഞ്ചായത്തിൽ ആനക്കല്ല് പ്രദേശത്ത് 9 ഏക്കർ സ്ഥലത്ത് നിർദ്ദിഷ്ട പുനരധിവാസ പദ്ധതി ജില്ലാ കളക്ടർ സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും, പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം വന്നതോടെ പദ്ധതി ഇനിയും വൈകും.