LiveTV

Live

Kerala

സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി

ചീഫ് സെക്രട്ടറി പറഞ്ഞതാണ് സർക്കാരിന്റെ അഭിപ്രായം

സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി

പൊലീസിലെ ക്രമക്കേട് പുറത്തെത്തിച്ച സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍. റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് പി.ടി തോമസ് സഭയില്‍ പരാമര്‍ശിച്ചത് ഇതിന് തെളിവാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് തലപ്പത്തെ അഴിമതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പി.ടി തോമസ് എം.എല്‍.എ പ്രതികരിച്ചു.

സിഎജി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രമാണ് പി.ടി തോമസ് സഭയിൽ പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു. 2016 ലെ കാര്യങ്ങൾ പറഞ്ഞ പി.ടി തോമസ് എന്തുകൊണ്ട് 2013ല്‍ നടന്ന കാര്യങ്ങൾ നിയമ സഭയിൽ പറഞ്ഞില്ല. സിഎജി റിപ്പോർട്ട് ചോർന്നുവെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സർക്കാരിൻറെ അഭിപ്രായമാണെന്നും കടകംപള്ളി വ്യക്തമാക്കി. എന്നാൽ പൊലീസ് തലപ്പത്തെ അഴിമതിയെക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നായിരുന്നു പി.ടി തോമസിന്റെ പ്രതികരണം. യു.ഡി.എഫ് കാലത്ത് ക്രമക്കേട് നടന്നെങ്കില്‍ അതും അന്വേഷിക്കട്ടെയെന്നും പി.ടി തോമസ് മീഡിയവണിനോട് പറഞ്ഞു.