LiveTV

Live

Kerala

അച്ഛന്റെ കൊലയാളിയുടെ കുടുംബത്തിന് സ്ഥലവും വീടും തിരികെ നൽകി മകളുടെ കൈത്താങ്ങ്

പണമിടപാടിനെ തുടർന്ന് കോട്ടയം തലയോലപ്പറമ്പിൽ പന്ത്രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട മാത്യുവിന്റെ കുടുംബമാണ് വേറിട്ട മാതൃക തുറന്നത്

അച്ഛന്റെ കൊലയാളിയുടെ കുടുംബത്തിന് സ്ഥലവും വീടും തിരികെ നൽകി മകളുടെ കൈത്താങ്ങ്

അച്ഛന്റെ കൊലയാളിയുടെ കുടുംബത്തിന് സ്ഥലവും വീടും തിരികെ നൽകി മകളുടെ കൈത്താങ്ങ്. പണമിടപാടിനെ തുടർന്ന് കോട്ടയം തലയോലപ്പറമ്പിൽ പന്ത്രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട മാത്യുവിന്റെ കുടുംബമാണ് വേറിട്ട മാതൃക തുറന്നത്. കേസിൽ ശിക്ഷയനുഭവിക്കുന്ന അനീഷിന്റെ പിതാവിനാണ് രേഖകൾ കൈമാറിയത്.

വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് മാത്യു അനീഷില്‍ നിന്ന് വീടും പുരയിടവും എഴുതി വാങ്ങിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് 12 വര്‍ഷം മുന്‍പ് അനീഷ് മാത്യുവിനെ കൊന്ന് കുഴിച്ച് മൂടിയത്. ഈ വീടും പുരയിടവുമാണ് ഇപ്പോള്‍ മാത്യുവിന്റെ മക്കള്‍ അനീഷിന്റെ കുടുംബത്തിന് തിരികെ നല്കി മാതൃകയായിരിക്കുന്നത്. അനീഷ് ജയിലിലായതോടെ കയറിക്കിടക്കാൻ സുരക്ഷിതമായ വീട് പോലുമില്ലാത്ത അവസ്ഥയിലാണ് കുടുംബം. ഇത് തിരിച്ചറിഞ്ഞതോടെയാണ് മാത്യുവിന്റെ ഭാര്യയും മക്കളും വീട് പുരയിടവും തിരികെ നല്കാന്‍ തീരുമാനിച്ചത്.

അനീഷിന്റെ അച്ഛൻ വാസുവിന്റെ വെളിപ്പെടുത്തലോടെ കൊല നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കെട്ടിടത്തിനുള്ളിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ദൃശ്യം സിനിമ മോഡലിൽ നടന്ന കൊലപാതക കേസിൽ വിചാരണ നടപടികൾ നടക്കുകയാണ്.