LiveTV

Live

Kerala

പുത്തുമല ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതിയില്‍ നിന്ന് ചില കുടുംബങ്ങളെ ഒഴിവാക്കിയതായി പരാതി; പട്ടികയില്‍ നിന്ന് പുറത്തായത് അവസാന നിമിഷം

ദുരന്തഭൂമിയില്‍ തന്നെ ശേഷിക്കുന്ന 4 വീട്ടുകാരെയാണ് അവസാന നിമിഷം ഒഴിവാക്കിയത്

 പുത്തുമല ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതിയില്‍ നിന്ന് ചില കുടുംബങ്ങളെ ഒഴിവാക്കിയതായി പരാതി; പട്ടികയില്‍ നിന്ന് പുറത്തായത് അവസാന നിമിഷം

വയനാട് പുത്തുമല ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതിയില്‍ നിന്ന് ചില കുടുംബങ്ങളെ ഒഴിവാക്കിയതായി പരാതി. ദുരന്തഭൂമിയില്‍ തന്നെ ശേഷിക്കുന്ന 4 വീട്ടുകാരെയാണ് അവസാന നിമിഷം ഒഴിവാക്കിയത്. നിര്‍മ്മാണത്തിലി‍രുന്ന വീട് പൂര്‍ണ്ണമായി മണ്ണെടുത്ത പോയ കുടുംബത്തിനും ടൌണ്‍ഷിപ്പ് പദ്ധതിയില്‍ വീടില്ല.

പുത്തുമലയിലെ കശ്മീര്‍ പാലത്തോട് ചേര്‍ന്നുള്ള നാലു വീട്ടുകാരെയാണ് ടൌണ്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. ദുരന്ത ശേഷം ഇവിടെ രൂപപ്പെട്ട ചതുപ്പ് നിലത്തിനടുത്തായാണ് ഭാഗികമായി തകര്‍ന്ന ഈ വീടുകള്‍. ഈ വെള്ളക്കെട്ട് മറികടന്നു വേണം വീടുകളിലെത്താന്‍ വൈദ്യുതിയും പുനസ്ഥാപിക്കണം . പുനരധിവാസത്തിനായി തയ്യാറാക്കിയ ആദ്യപട്ടികയില്‍ ഇടം പിടിച്ചിരുന്ന ഇവര്‍ ഇനി ഈ ശ്മശാന ഭൂമിയില്‍ തന്നെ താമസിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.

എസ്റ്റേറ്റ് തൊഴിലാളിയായ ഹംസയുടെ പണി തീരാറായ പുതിയ വീട് ഈ മണ്ണിനടിയിലാണ്. എല്ലാം നഷ്ടപ്പെട്ട ഇദ്ദേഹത്തിന്‍റെ കുടുംബവും പുനരധിവാസ പട്ടികയിലില്ല. ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന നാല് കിണറുകള്‍ ഈ മണ്ണിനടിയിലാണ്. അയല്‍വാസികളായ ബന്ധുക്കളുടെ നാല് വീടുകളും മണ്ണ് മൂടിപ്പോയി.