LiveTV

Live

Kerala

സിഎജി റിപ്പോർട്ട് ഇരു മുന്നണികൾക്കും വെല്ലുവിളി; എല്‍.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകൾ ഒരുപോലെ ഉത്തരവാദികൾ  

ഫണ്ട് വക മാറ്റിയതും ആയുധങ്ങൾ കാണാതായതുമാണ് എല്‍.ഡി.എഫ് സർക്കാറിനെതിരായ പ്രധാന കണ്ടെത്തൽ

സിഎജി റിപ്പോർട്ട് ഇരു മുന്നണികൾക്കും വെല്ലുവിളി; എല്‍.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകൾ ഒരുപോലെ ഉത്തരവാദികൾ  

സിഎജി റിപ്പോട്ടിൻമേൽ ആരോപണ-പ്രത്യാരോപണങ്ങൾ മുറുകുമ്പോഴും റിപ്പോർട്ടിൽ ഉന്നയിക്കുന്ന ക്രമക്കേടിൽ എല്‍.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകൾക്ക് ഒരുപോലെ പങ്കുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഫണ്ട് വക മാറ്റിയതും ആയുധങ്ങൾ കാണാതായതുമാണ് എല്‍.ഡി.എഫ് സർക്കാറിനെതിരായ പ്രധാന കണ്ടെത്തൽ. എന്നാൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്തും ഗുരുതരമായ വീഴ്ചകൾ നടന്നുവെന്ന് സിഎജി ചൂണ്ടിക്കാണിക്കുന്നു.

റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും അന്വേഷണം
Also Read

റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും അന്വേഷണം

പൊലീസ് വകുപ്പിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയുളള സിഎജി റിപ്പോർട്ട് സർക്കാറിനെതിരായ രാഷ്ട്രീയ ആയുധമാക്കാനുളള ഒരുക്കത്തിലാണ് പ്രതിപക്ഷം.എന്നാൽ ഇക്കാര്യത്തിൽ ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തി മുന്നോട്ട് പോകാൻ പ്രതിപക്ഷത്തിനാവില്ലെന്ന് സിഎജിയുടെ കണ്ടെത്തൽ തന്നെ തെളിയിക്കുന്നു.റിപ്പോർട്ടിൽ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് നടന്നതായി കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ ഇവയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ ലംഘിച്ചു.വാഹനങ്ങൾ വാങ്ങുന്നതിന് ഓപൺ ടെൻഡറിന്റെയോ നിയന്ത്രിത ടെൻഡറിൻറേയോ മാനദണ്ഡങ്ങളും പാലിച്ചില്ല. പോലീസ് ഉദ്യോഗസ്ഥർ ഉള്ള കോട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡിജിപിക്കും. എ.ഡി.ജി.പിമാർക്കുമുള്ള .വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചു.തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ആയുധങ്ങളുടേയും വെടിയുണ്ടകളുടേയും കുറവ് കണ്ടെത്തി. ഉപകരണങ്ങൾ വാങ്ങുന്നതിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാനദണ്ഡങ്ങളും സ്റ്റോർ പർച്ചേസ് മാനുവലും ലംഘിച്ചു. റിപ്പോർട്ട് പ്രകാരം നിലവിലെ ഡിജിപി ലോകനാഥ് ബെഹ്റയുടെ കാലത്താണ് ഈ ക്രമക്കേടുകൾ നടന്നത് .അതേസമയം കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻറെ കാലത്തും സമാനമായ വീഴ്ചകൾ സംഭവിച്ചുവെന്ന് സി.എ.ജി അക്കമിട്ട് നിരത്തുന്നുണ്ട്.

സി.എ.ജിക്കെതിരെ ചീഫ് സെക്രടറി ടോം ജോസ്
Also Read

സി.എ.ജിക്കെതിരെ ചീഫ് സെക്രടറി ടോം ജോസ്

തൃശൂരിലെ പൊലീസ് അക്കാദമിയിലെ 400 വെടിയുണ്ടകൾ 2015 സെപ്റ്റംബറിൽ നഷ്ടമായതാണ് ഇതിൽ പ്രധാനം. ടിപി സെൻകുമാറായിരുന്നു അന്നത്തെ ഡിജിപി.2013ൽ കെ.എസ് ബാലസുബ്രഹ്മണ്യം ഡിജിപിയായിരുന്ന കാലത്ത് കെൽട്രോണിനെ മുൻനിർത്തി സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയതിനും സിഎജി തെളിവുകൾ നിരത്തുന്നു.2014-15 വർഷങ്ങളിൽ ആയുധങ്ങൾ വാങ്ങുന്നതിൽ വീഴ്ച വരുത്തി 1.87കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തൽ.യു.ഡി.എഫ് സർക്കാറിൻറെ കാലത്ത് വാഹനങ്ങളിലെ ജിപിഎസ് സംവിധാനം ഏർപ്പാടാക്കിയതിലുംവോയ്സ് ലോഗറുകൾ വാങ്ങിയതിലും ക്രമക്കേടു നടന്നുവെന്നും സിഎജി നിരീക്ഷിക്കുന്നു. ചുരുക്കത്തിൽ ഇരുമുന്നണികളെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ.