LiveTV

Live

Kerala

വ്യാജ ഫോറൻസിക് രേഖ; സി.ബി.ഐ അവസാനിപ്പിച്ച കേസ് വിജിലന്‍സ് അന്വേഷിക്കും

ഒര്‍ജിനല്‍ റിപ്പോര്‍ട്ടിന് പകരം വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ്..

വ്യാജ ഫോറൻസിക് രേഖ; സി.ബി.ഐ അവസാനിപ്പിച്ച കേസ് വിജിലന്‍സ്     അന്വേഷിക്കും

വ്യാജ ഫോറന്‍സിക് രേഖരള്‍ ഹാജറാക്കി എന്ന് സംശയിക്കുന്ന 300ഓളം കേസുകള്‍ വിജിലന്‍സ് പുനഃപ്പരിശോധക്കുന്നു. അഞ്ച് വർഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയ കേസുകളാണ് അന്വേഷിക്കുന്നത്. ഒര്‍ജിനല്‍ റിപ്പോര്‍ട്ടിന് പകരം വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ട്‌ അനുകൂലമായതിനെ തുടർന്ന് റദ്ദാക്കിയ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിലെ റിപ്പോർട്ട്‌ പ്രത്യേകം പരിശോധിക്കും. മുൻ സയന്റിഫിക് ഓഫീസർ ജയപ്രകാശിന്റെ കാലത്ത് നൽകിയ റിപ്പോർട്ടാണ് പരിശോധിക്കുക.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടയിലെ ഇത്തരം കേസുകളുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നും ലഭിക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. പ്രാഥമിക അന്വേഷണത്തില്‍ 300ഓളം കേസുകള്‍ ഉണ്ടെന്നാണ് വിവരമെന്നും കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടക്കുമെന്നുമാണ് വിവരം.