LiveTV

Live

Kerala

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന വാഹനം വാങ്ങിയത് പൊലീസ് ഫണ്ടുപയോഗിച്ചെന്ന് ആരോപണം

സാധാരണ ചീഫ് സെക്രട്ടറിമാർ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പ് വാങ്ങുന്ന വാഹങ്ങളാണ്

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന വാഹനം വാങ്ങിയത് പൊലീസ് ഫണ്ടുപയോഗിച്ചെന്ന് ആരോപണം

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പോലീസിൻറെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുളള ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത്. അതിനിടെ വെടിയുണ്ട കാണാതായ കേസിൽ മന്ത്രി കടകംപളളി സുരേന്ദ്രൻറെ ഗൺമാനും പ്രതിയായതും പുതിയ വിവാദമായി ഉയർന്നിട്ടുണ്ട്.

ചട്ടപ്രകാരം ടൂറിസം വകുപ്പിൻറെ വാഹനമാണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നതാവട്ടെ KL1 CL 9663 ജീപ്പ് കോംപസ് എന്ന ആഡംബരവാഹനം. ഡിജിപി ലോകനാഥ് ബഹ്റയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019ല്‍ രജിസ്റ്റർ ചെയ്ത വാഹനം അടുത്തിടെയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിച്ച് തുടങ്ങിയത്. പോലീസിൻറെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറിയെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനം ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് വിവാദത്തിന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.