LiveTV

Live

Kerala

സൗജന്യമായി ഹെല്‍മെറ്റ്, ഒപ്പം ചോക്ലേറ്റും പ്രണയ പുഷ്പങ്ങളും; വാലന്‍റൈന്‍സ് ദിനത്തിലെ പൊലീസ് സമ്മാനം

വാലന്‍റൈൻസ് ദിനത്തിൽ ‘’ലവ് യുവർ ലൈഫ്’’ എന്ന ആശയത്തിൽ ടൂ വീലറുകളിൽ ഹെൽമെറ്റ് ഇല്ലാതെ എത്തുന്നവർക്ക് ഹെൽമെറ്റും പൂക്കളും ചോക്ലേറ്റും നൽകാനായാണ് പൊലീസ് പദ്ധതിയിട്ടത്

 സൗജന്യമായി ഹെല്‍മെറ്റ്, ഒപ്പം ചോക്ലേറ്റും പ്രണയ പുഷ്പങ്ങളും; വാലന്‍റൈന്‍സ് ദിനത്തിലെ പൊലീസ് സമ്മാനം

വാലന്‍റൈൻസ് ദിനത്തിൽ ഹെൽമെറ്റിനൊപ്പം പ്രണയ പുഷ്പങ്ങളുമായി പൊലീസും നിരത്തിലിറങ്ങി. ട്രാഫിക് ബോധവൽകരണത്തിന്‍റെ ഭാഗമായി സൌജന്യമായി ഹെൽമെറ്റ് ലഭിച്ചപ്പോൾ യാത്രക്കാര്‍ക്കും സന്തോഷം. വാലന്‍റൈൻസ് ദിനത്തിൽ ‘’ലവ് യുവർ ലൈഫ്’’ എന്ന ആശയത്തിൽ ടൂ വീലറുകളിൽ ഹെൽമെറ്റ് ഇല്ലാതെ എത്തുന്നവർക്ക് ഹെൽമെറ്റും പൂക്കളും ചോക്ലേറ്റും നൽകാനായാണ് പൊലീസ് പദ്ധതിയിട്ടത്.

ഇതിനായി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഹെൽമെറ്റില്ലാത്തവരെ നോക്കി പൊലീസ് പടയിറങ്ങി. പക്ഷെ നിരത്തിലെല്ലാവരും ഹെൽമെറ്റ് ധരിച്ചാണ് യാത്ര. ഒടുവിൽ പൊലീസിന്‍റെ വലയിൽ കുരുങ്ങിയവർ ആദ്യം ഒന്ന് ഞെട്ടി, പിന്നെ അത്ഭുതം. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് തന്നെ നേരിട്ടെത്തി പൂക്കളും ചോക്ലേറ്റും നൽകി. അതോടെ ഞെട്ടിയ യാത്രക്കാരന് ആശ്വാസം. റോഡപകടങ്ങൾ കുറയ്ക്കാൻ പൊലീസ് നടത്തുന്ന ബോധവൽകരണം ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ് വാലന്‍റൈൻസ് ദിനത്തിലും ഇവര്‍ ഇറങ്ങിയത്.