LiveTV

Live

Kerala

തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കും ‘ആപ്പു’മായി തൊഴില്‍ വകുപ്പ്

ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ള സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്

തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കും ‘ആപ്പു’മായി തൊഴില്‍ വകുപ്പ്

തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലാളികളെ തേടുന്നവര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച് തൊഴില്‍ വകുപ്പ്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ള സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

വൈദഗ്ധ്യമുണ്ടെങ്കിലും വേണ്ടത്ര അവസരം ലഭിക്കാത്ത തൊഴിലാളികള്‍ക്കും അടിയന്തര ഘട്ടത്തില്‍ ഇത്തരം തൊഴിലാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമായണ് സ്കില്‍ രജിസ്ട്രി ആപ്പ്. ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ, ഹോം നഴ്‌സുമാർ തുടങ്ങിയവരുടെ സേവനം ഈ ആപ്പിലുടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.

അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽദായകനായോ രജിസ്റ്റർ ചെയ്യാം. കേരള അക്കാദമി ഫോർ എക്‌സലൻസാണ് വ്യാവസായിക പരിശീലന വകുപ്പിന്‍റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗ്യതയും വൈദഗ്ദ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം.

ഉപഭോക്താവിന്‍റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനാവും. ചെയ്യാൻ എത്തുന്നവർക്ക് ആർ.ഐ സെന്‍ററിൽ പരിശീലനം നൽകി. ഈ മാസം 17 മുതൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയും രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.