LiveTV

Live

Kerala

സിംസ് പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം; ഗാലക്സോയുമായുളള കരാറിനെ ന്യായീകരിച്ച് കെൽട്രോൺ

സിംസ് പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം; ഗാലക്സോയുമായുളള കരാറിനെ ന്യായീകരിച്ച് കെൽട്രോൺ

സിംസ് പദ്ധതിയിൽ സ്വകാര്യ കമ്പനിയായ ഗാലക്സോയെ പങ്കാളിയാക്കിയതിനെ ന്യായീകരിച്ച് കെൽട്രോൺ. കരാർ തീർത്തും സുതാര്യമാണെന്ന് കെൽട്രോൺ എം.ഡി വ്യക്തമാക്കി. പദ്ധതിയുടെ മുഴുവൻ ചുമതലയും കെൽട്രോണിനാണെന്നും എം.ഡി പറഞ്ഞു.

പോലീസ് കെൽട്രോണുമായി ചേർന്ന് നടത്തിയ സിംസ് പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തമുണ്ടായത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കെൽട്രോൺ എം.ഡി രംഗത്ത് വന്നത്. നാല് പ്രാവശ്യം ടെൻഡർ ചെയ്ത ശേഷമാണ് സ്വകാര്യ കമ്പനിയായ ഗാലക്സോയുമായി കെൽട്രോൺ കരാർ ഒപ്പിട്ടതെന്ന് എം.ഡി ഹേമലത പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് 7 വർഷത്തെ പരിചയ സമ്പത്ത് ഗാലക്സോ കമ്പനിക്കുണ്ട്. ടെൻഡർ നടപടികളിൽ ഒരു പരാതിയും ഉന്നയിക്കപ്പെട്ടില്ല. പദ്ധതിയുടെ മുഴുവൻ ചുമതലയും കെൽട്രോണിനു തന്നെയാണെന്നും എംഡി ചൂണ്ടിക്കാട്ടി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് സി.എ.ജിക്ക് റിപ്പോർട്ട് നൽകാനാണ് കെൽട്രോണിന്‍റെ തീരുമാനം.