LiveTV

Live

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം; ഗണ്‍മാനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍

കുറ്റക്കാരനാണെന്നു തെളിയുംവരെ സനില്‍കുമാര്‍ തന്‍റെ സ്റ്റാഫായിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

വെടിയുണ്ടകള്‍ കാണാതായ സംഭവം; ഗണ്‍മാനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. ഗണ്‍മാനെ പ്രതിചേര്‍ത്ത സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടുവെന്ന് കരുതി കുറ്റക്കാരൻ ആകില്ലെന്നും മന്ത്രിയുടെ വിശദീകരണം. കുറ്റക്കാരനാണെന്നു തെളിയുംവരെ സനില്‍കുമാര്‍ തന്‍റെ സ്റ്റാഫായിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.