LiveTV

Live

Kerala

‘ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ ഇതാണ്’; കൊറോണ വൈറസിനെ നേരിട്ട ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിന്റെ വെളിപ്പെടുത്തല്‍

‘ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ ഇതാണ്’; കൊറോണ വൈറസിനെ നേരിട്ട ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിന്റെ വെളിപ്പെടുത്തല്‍

കേരളത്തിലെത്തിയ കൊറോണ വൈറസിനെ തുടച്ചുനീക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നഴ്സിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സ് മൃദുല എസ് ശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിയെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കയച്ചത്. കൊറോണ ബാധിച്ച വ്യക്തിയെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന റെക്കോര്‍ഡ് ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് സ്വന്തമാക്കിയിരിക്കുകയാണ്. ലോകം മുഴുവൻ വൈറസിൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കുമെന്ന് നഴ്സ് മൃദുല ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നഴ്സ മൃദുല എസ് ശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവൻ വൈറസിൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ ഈ ഒരു അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവൽ കൂടി നമ്മടെ ആലപ്പുഴ മെഡിക്കൽ കോളേജിന് സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നു എങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓർക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി ഹവേഴ്സ് അവർ പോലും മറന്നു കഴിഞ്ഞു. മുഴുവൻ സമയവും ഇതിനായി മാറ്റിവെച്ച കുറെ പച്ചയായ മനുഷ്യർ.

I m so proud to be a part of our medical college team. I wholeheartedly congratulating entire team. Special recognition should be given to our hospital infection control team Dr. Anitha madhavan, Janeesh NM, Veena Chacko, Hospital CNEU team coordinators Arshad.A, sheeja sr, shyla sr, all staff nurses, attenders, medical and nursing ssuperintendent, team of doctors and every one. I was not part of the team from its begining, so pardon me if i missed anyone.