LiveTV

Live

Kerala

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മര്‍ദനം

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മര്‍ദനം

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ഭാരവാഹിയുടെ മര്‍ദനം. ഡിസിസി ഭാരവാഹി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബാറ്റ്കൊണ്ടാണ് മര്‍ദ്ദിച്ചത്. മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ജയനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഡിസിസി ഭാരവാഹി മാരായമുട്ടം സുരേഷാണ് മര്‍ദിച്ചത്. ബാങ്ക് ഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനം. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. പക്ഷെ, ഇപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ബാങ്ക് തര്‍ക്കത്തെത്തുടര്‍ന്ന് കുറച്ച് കാലങ്ങളായി നിലനിന്നിരുന്ന പ്രശ്നത്തെത്തുടര്‍ന്നാണ് മര്‍ദ്ദനം.