LiveTV

Live

Kerala

സി.എ.ജിക്കെതിരെ ചീഫ് സെക്രടറി ടോം ജോസ്

ഡി.ജി.പി വാങ്ങിയ വാഹനം ഉപോയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ചീഫ് സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു

സി.എ.ജിക്കെതിരെ ചീഫ് സെക്രടറി ടോം ജോസ്

സി.എ.ജി റിപ്പോർട്ട് ചോർന്നുവെന്ന ആരോപണവുമായി സർക്കാർ. നിയമസഭയിൽ വെക്കുംമുമ്പേ റിപ്പോർട്ടിലെ വിശദാംശങ്ങൾ ചോർന്നതായി സംശയമുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. റിപ്പോർട്ടിൻമേൽ നടപടികളും തിരുത്തലുകളും ഉണ്ടാകുമെന്നും ടോം ജോസ് വ്യക്തമാക്കി.

സി.എ.ജി റിപ്പോർട്ട് സർക്കാരിനെതിരായ രാഷ്ട്രീയ വിവാദമാകുന്നതിനിടെയാണ് റിപ്പോർട്ട് നേരത്തെ തന്നെ ചോർന്നുവെന്ന ഗുരുതരമായ ആരോണം ചീഫ് സെക്രട്ടറി ഉന്നയിക്കുന്നത്. സാധാരണഗതിയിൽ നിയമസഭയിൽ വെച്ച ശേഷമാണ് റിപ്പോർട്ട് മാധ്യമങ്ങൾക്കുൾപ്പെടെ നൽകുന്നത്. എന്നാൽ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തായത് സംശയം ഉണർത്തുന്നതാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കുറ്റപ്പെടുത്തി. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ലമെന്‍റിന്‍റെയോ നിയമസഭയുടെയോ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് സി.എ.ജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം സി.എ.ജിയുടെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്വഴക്കമല്ല.

സി.എ.ജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും ടോം ജോസ് പറഞ്ഞു. സി.എ.ജി റിപ്പോർട്ടിൻമേൽ തുടര്‍പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി വാർത്തകുറിപ്പിൽ അറിയിച്ചു.