LiveTV

Live

Kerala

കണ്ണൂരില്‍ സി.എ.എക്കെതിരായ റാലിക്ക് അനുമതി നിഷേധിച്ച് പട്ടാളം

സര്‍ക്കാരിനെതിരായ പരിപാടിക്ക് അനുമതി നല്‍കേണ്ട എന്നാണ് പൊതുവായ തീരുമാനം

കണ്ണൂരില്‍ സി.എ.എക്കെതിരായ റാലിക്ക് അനുമതി നിഷേധിച്ച് പട്ടാളം

കണ്ണൂരില്‍ സി.എ.എക്കെതിരായ മഹാറാലി ആരംഭിക്കാനിരുന്ന സെന്‍റ് മൈക്കിള്‍സ് ഗ്രൌണ്ടില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ച് പട്ടാളം. സംയുക്ത ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പട്ടാളത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടി ജില്ലാശുപത്രിക്ക് സമീപത്തെ ബസ്‍‍‍‍‍ സ്റ്റാന്‍റിലേക്ക് മാറ്റി. സെന്‍റ്മൈക്കിള്‍സ് സ്കൂളിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന റാലി ടൌണ്‍ സ്ക്വയറില്‍ അവസാനിക്കുന്ന രീതിയിലാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നത്.

എന്നാല്‍ ഗ്രൌണ്ടിലേക്ക് ആളുകളെത്തിയപ്പോഴേക്കും പട്ടാളം അവരെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്നും മാറ്റി. മാത്രമല്ല ഗ്രൌണ്ട് മുഴുവന്‍ പട്ടാളം വളഞ്ഞു. ഇതാദ്യമായാണ് ഒരു പരിപാടിക്ക് ഈ ഗ്രൌണ്ടില്‍ അനുമതി നിഷേധിക്കുന്നതും പട്ടാളം അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതും. സര്‍ക്കാരിനെതിരായ പരിപാടിക്ക് അനുമതി നല്‍കേണ്ട എന്നാണ് പൊതുവായ തീരുമാനം. ഇനിമുതല്‍ ഒരു തരത്തിലുള്ള പരിപാടികള്‍‌ക്കും ഗ്രൌണ്ട് വിട്ടുനല്‍കേണ്ടയെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്ന കമാന്‍റന്‍റ് പറഞ്ഞു.