LiveTV

Live

Kerala

7 കേസുകള്‍, 20 വര്‍ഷത്തെ നിയമപോരാട്ടം;  സിനിമയെ വെല്ലുന്നതാണ് ഈ തമിഴ് യുവാവിന്റെ ജീവിതം 

ഒന്നുമറിയാത്ത പ്രായത്തിൽ ഒരു കളവു കേസിൽ പെടുക. പിന്നീടങ്ങോട്ട് തുടർച്ചയായി ഏഴു കേസുകളിൽ പെട്ടു ജയിലിലാകുക..

7 കേസുകള്‍, 20 വര്‍ഷത്തെ നിയമപോരാട്ടം;   സിനിമയെ വെല്ലുന്നതാണ് ഈ തമിഴ് യുവാവിന്റെ ജീവിതം 

ഒന്നുമറിയാത്ത പ്രായത്തിൽ ഒരു കളവു കേസിൽ പെടുക. പിന്നീടങ്ങോട്ട് തുടർച്ചയായി ഏഴു കേസുകളിൽ പെട്ടു ജയിലിലാകുക. ഇരുപത് വർഷങ്ങൾക് ശേഷം നിരപരാധിയെന്ന് കണ്ടു വെറുതെ വിടുക. സിനിമ കഥയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് തമിഴ്‍നാട് സ്വദേശി വെങ്കിടേഷിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

പത്തു വയസുള്ളപ്പോൾ അച്ഛനും അമ്മക്കുമൊപ്പം സേലത്ത് നിന്നും കോഴിക്കോട് എത്തിയതാണ് വെങ്കിടേഷ്. 1999ൽ പതിനെട്ടാം വയസ്സിൽ മോഷണക്കുറ്റം ആരോപിച്ച് ടൗൺ പൊലീസ് വെങ്കിടേഷിനെ അറസ്റ്റ്‌ ചെയ്തു. പിന്നീട് തുടർച്ചയായി ഏഴ് കളവ് കേസുകളിൽ വെങ്കിടേഷിനെ പ്രതിയാക്കി.

ഒന്നര വർഷം ജയിലിൽ കിടന്നതിന് ശേഷം ജാമ്യം ലഭിച്ചു. പിന്നെ നാട്ടിലേക് മടങ്ങി. കല്യാണം കഴിഞ്ഞ് നാട്ടിൽ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് 19 വര്‍ഷങ്ങള്‍ക്കൊടുവിൽ വീണ്ടും പൊലീസ് പഴയ കേസിലെ സമൻസുമായി സേലത്തെ വീട്ടിൽ എത്തിയത്. പിന്നെ വീണ്ടും ജയിലിൽ. പിന്നീട് ആകെയുള്ള ഓട്ടോ പണയം വെച്ച് നിയമപോരാട്ടം. ഒടുവിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എല്ലാ കേസുകളിലും വെങ്കിടേഷിനെ കുറ്റവിമുക്തനാക്കി.