LiveTV

Live

Kerala

ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങള്‍

എന്നാലിന്ന് ചിലര്‍ ഭരണഘടനയെ വക്രീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും

ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങള്‍

പൗരത്വത്തിന്റെ പേരിൽ ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുസ്‍ലിം ലീഗ് അധ്യക്ഷനും സമസ്ത വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ആസാദി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ മതവിഭാഗമോ അല്ല രാജ്യത്തെ പൗരൻമാരുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. പ്രദേശികവും ഭാഷാപരവുമായ വേർതിരിവുകളും പൗരത്വത്തിന് നിധാനമല്ല. മറിച്ച് രാജ്യത്തിന്റെ ഭരണഘടനയാണ് പൗരന്റെ അസ്ഥിത്വം പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് ഭരണകര്‍ത്താക്കളുടെയും ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തമാണ്. എന്നാലിന്ന് ചിലര്‍ ഭരണഘടനയെ വക്രീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം വിജയിക്കില്ലെന്നും തങ്ങൾ പറഞ്ഞു.

സമ്‌സത കോ-ഓര്‍ഡിനേഷന്‍ ജില്ലാ ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ നിയന്ത്രിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഭരണഘടനയുടെ ആമുഖം വായിച്ചു. എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.