LiveTV

Live

Kerala

മലയാളം സര്‍വകലാശാലക്കായി ഏറ്റെടുത്ത ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിത ട്രിബ്യൂണല്‍ തള്ളി

മലപ്പുറം ജില്ല കലക്ടര്‍ അടങ്ങിയ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് കണ്ടാണ് ഹരിത ട്രിബ്യൂണല്‍ തള്ളിയത്

മലയാളം സര്‍വകലാശാലക്കായി ഏറ്റെടുത്ത ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിത ട്രിബ്യൂണല്‍ തള്ളി

മലയാളം സര്‍വകലാശാലക്കായി ഏറ്റെടുത്ത ഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിത ട്രിബ്യൂണല്‍ തള്ളി. മലപ്പുറം ജില്ല കലക്ടര്‍ അടങ്ങിയ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് കണ്ടാണ് ഹരിത ട്രിബ്യൂണല്‍ തള്ളിയത്. പരിസ്ഥിതി ലോലപ്രദേശമാണ് ഏറ്റെടുത്തതെന്ന പരാതിയിലാണ് ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഭൂമിയുടെ സ്വഭാവം വ്യക്തമാക്കുന്ന വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലില്ല. കണ്ടല്‍കാടുകള്‍, തീരദേശപരിപാല നിയമം, ഭൂമിയിലെ മരങ്ങള്‍ എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ല. രണ്ടു മാസത്തിനകം സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരിത ട്രിബ്യൂണല്‍ പറഞ്ഞു. വനം വകുപ്പ്, തീരദേശ പരിപാലന അതോറിറ്റി, മലിനീയകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരെ ട്രിബ്യൂണല്‍ സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. ഹരിത ട്രിബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന്‍റേതാണ് നടപടി.