LiveTV

Live

Kerala

പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതികരിക്കാതെ ഡി.ജി.പി ലോക്നാഥ് ബെഹ്റ

വിഷയം നിയമസഭയുടെ പരിഗണനിലാണെന്നും അതുകൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ബെഹ്റ പറഞ്ഞു

പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതികരിക്കാതെ ഡി.ജി.പി ലോക്നാഥ് ബെഹ്റ

പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കാതെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. വിഷയം നിയമസഭയുടെ പരിഗണനിലാണെന്നും അതുകൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ബെഹ്റ പറഞ്ഞു. പൊലീസ് ആസ്ഥാനത്തു നിന്നും വിശദമായ പത്രകുറിപ്പിറക്കുമെന്നും തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല എന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പബ്ലിക്ക് അക്കൌണ്ട്സ് കമ്മിറ്റിക്ക് കൈമാറും എന്നാണ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇന്നും പുതിയ ആരോപണങ്ങള്‍ പൊലീസിനെതിരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ന് വിണ്ടും മാധ്യമങ്ങള്‍ ഡി.ജി.പിയുടെ പ്രതികരണം തേടിയത്.