LiveTV

Live

Kerala

ലഹരിമാഫിയക്കാരെ കണ്ടെത്താന്‍ യോദ്ധാവ് വരുന്നു

ആപിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. എറണാകുളം പൊലീസ് കമ്മീഷണറേറ്റിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അന്ന് നടക്കും. 

ലഹരിമാഫിയക്കാരെ കണ്ടെത്താന്‍ യോദ്ധാവ് വരുന്നു

ലഹരി ഉപയോഗം കണ്ടെത്താനായി പൊലീസ് ആപ് പുറത്തിറക്കുന്നു. യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ ആര്‍ക്കും ലഹരി മാഫിയ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറാം. ആപിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. എറണാകുളം പൊലീസ് കമ്മീഷണറേറ്റിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അന്ന് നടക്കും.

ലഹരി മാഫിയ സംഘങ്ങളെക്കുറിച്ചുള്ളവരുടെ വിവരങ്ങള്‍ പുറത്തുപോകാത്ത വിധത്തിലാണ് യോദ്ധാവ് ആപ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറിലൂടെ യോദ്ധാവ് ആപ് ഡൌണ്‍ലോഡ് ചെയ്യാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള കേരള പൊലീസിന്റെ സൈബര്‍ ഡോം പദ്ധതി കൊച്ചിയിലേക്കും വ്യാപിപ്പിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനവും സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഇത് കൂടാതെ ഇന്‍ഫോപാര്‍ക്കില്‍ പുതിയ പൊലീസ് സ്റ്റേഷനും തൃപ്പൂണിത്തുറയില്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും ഉദ്ഘാടനവും നിര്‍വഹിക്കും. ഇതിനൊപ്പം ഏകീകൃത പൊലീസ് മന്ദിരത്തിന്റെ രൂപരേഖയും ശനിയാഴ്ച പ്രകാശനം ചെയ്യും.