LiveTV

Live

Kerala

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ ചൈനീസ് കപ്പല്‍ ഇടിച്ചു

ജനുവരി 30 ന് കൊച്ചി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതാണ് ബോട്ട്. കൊച്ചിക്ക് പടിഞ്ഞാറ് 353 നോട്ടിക്കൽ മൈൽ ദൂരെ ഫെബ്രുവരി അഞ്ചിന് രാത്രി ഒരു മണിക്കാണ് കപ്പല്‍ ബോട്ടിലിടിച്ചത്. 

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ ചൈനീസ് കപ്പല്‍ ഇടിച്ചു

ചൈനീസ് കപ്പൽ ഇന്ത്യൻ മത്സ്യബന്ധന ബോട്ടിടിച്ച ശേഷം കടന്നു കളഞ്ഞതായി പരാതി. "ഫൂ യൂവാൻ യൂ 7671 " എന്ന കപ്പലാണ് തമിഴ്നാട് രാമനാഥപുരം സ്വദേശി പി.വി നയരേശ്ശന്റെ ഉടമസ്ഥതയിലുള്ള യഹോവ ബോട്ടിനെ ഇടിച്ചത്.

ജനുവരി 30 ന് കൊച്ചി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതാണ് ബോട്ട്. കൊച്ചിക്ക് പടിഞ്ഞാറ് 353 നോട്ടിക്കൽ മൈൽ ദൂരെ ഫെബ്രുവരി അഞ്ചിന് രാത്രി ഒരു മണിക്കാണ് കപ്പല്‍ ബോട്ടിലിടിച്ചത്. കപ്പലിന്റെ മുൻഭാഗത്തെ ബൾബസ് ബോട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞു. ഇതോടെ ബോട്ടിന്റെ ഡക്കിൽ ഉണ്ടായിരുന്ന മദിമനൻ എന്ന തൊഴിലാളി തെറിച്ചു കടലിലേക്ക് വീണു. യാതൊരു വിധ മുന്നറിയിപ്പുകളോ സൈറണോ മുഴക്കാതെയാണ് കപ്പൽ വന്ന് ഇടിച്ചതെന്ന് തൊഴിലാളികൾ ആരോപിച്ചു. ബോട്ട് പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.