LiveTV

Live

Kerala

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 16.5 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ പോലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പാച്ചല്ലൂർ സ്വദേശി അഭിരാജിനെ അറസ്റ്റ് ചെയ്തു.

വിശാഖപട്ടണത്ത് നിന്നുള്ള വിവേക് എക്സ്പ്രസ് ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങിയ യുവാവിൽ നിന്നാണ് 16.5 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി വന്നിറങ്ങിയ പാച്ചല്ലൂർ സ്വദേശി അഭിരാജിനെ പ്രത്യേക പരിശീലനം നേടിയ നായ ജാക്കിനെ ഉപയോഗിച്ച് പിടികൂടുകയായിരുന്നു. ആന്ധ്രയിൽ നിന്നെത്തിച്ചതാണ് കഞ്ചാവ്. ഇത് മറ്റൊരാൾക്ക് കൈമാറാനായി വിശ്രമകേന്ദ്രത്തിൽ കാത്തിരിക്കവെയാണ് ഇയാൾ പിടിയിലായത്. റെയിൽവേ പോലീസ് സിഐ അസാദ് അബ്ദുൾ കലാമിൻറെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുന്നതാണ്. റെയിൽവേ സ്‌റ്റേഷൻ വഴി നിരന്തരം കഞ്ചാവ് കടത്തുന്നുവെന്ന പരാതി ലഭിച്ചതോടെയാണ് പോലീസ് പരിശോധന ഊർജിതമാക്കിയത്.