LiveTV

Live

Kerala

ടൈഗർ ബാം ടിന്നിലും ചുരിദാർ കോളറിലും ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി 

എയർ കാർഗോ മുഖേന സ്വർണം കടത്താനായിരുന്നു ശ്രമം.

ടൈഗർ ബാം ടിന്നിലും ചുരിദാർ കോളറിലും ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി 

കാർഗോ മുഖേന കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണം നെടുമ്പാശ്ശേരിൽ കസ്റ്റംസ് പിടികൂടി. ടൈഗർ ബാം ടിന്നുകളുടെ അടപ്പിനകത്തും ചുരിദാർ കോളറിനകത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ആദ്യമായാണ് എയർ കാർഗോ മുഖേന സ്വർണം കടത്താനുള്ള ശ്രമം കണ്ടെത്തുന്നത്. കാർഗോ എടുക്കാൻ നെടുമ്പാശ്ശേരിയിൽ എത്തിയ കാസർകോട് സ്വദേശിയെ കസ്റ്റംസ് പിടികൂടി.