LiveTV

Live

Kerala

അജിതക്കും ഗ്രോ വാസുവിനുമെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു: ചെന്നിത്തല

പൊലീസിന്റെ ആവശ്യം താന്‍ അംഗീകരിച്ചില്ലെന്നും രമേശ് ചെന്നിത്തല

അജിതക്കും ഗ്രോ വാസുവിനുമെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു: ചെന്നിത്തല

യു.എ.പി.എ വിഷയത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. അജിതക്കും ഗ്രോവാസുവിനും എതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ ആവശ്യം താന്‍ നിരാകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

അലനും താഹക്കും പിന്തുണയുമായി തലസ്ഥാനത്ത് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം. അന്വേഷി പ്രസിഡന്‍റ് കെ അജിത വേദിയിലിരിക്കെ ആയിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.

താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നതായാണ് ചെന്നിത്തല പറയുന്നത്. അജിതക്കും ഗ്രോവാസുവിനും എതിരെയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് ആ നീക്കമുണ്ടായത്. പൊലീസിന്‍റെ ഈ ആവശ്യം താന്‍ തള്ളിക്കളഞ്ഞുവെന്നും മുന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അലന്‍ - താഹ വിഷയത്തില്‍ യു.എ.പി.എ ചുമത്തിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമാക്കാന് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി‌.