LiveTV

Live

Kerala

മാരക രോഗങ്ങള്‍ പടരുന്നു; പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം 

24 മണിക്കൂറും ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി വിപുലീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നാണ് പരിസരവാസികളുടേ ആരോപണം

മാരക രോഗങ്ങള്‍  പടരുന്നു; പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം 

എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് താത്ക്കാലികമായി അടച്ചു പൂട്ടിയ സ്ഥാപനം ഇപ്പോള്‍ കൂടുതല്‍ വിപൂലീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

വെങ്ങോല പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അവറാന്‍ ഗല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങഞ്ചേരില്‍ വിനീര്‍സ് എന്ന പ്ലൈവുഡ് കമ്പനിക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കമ്പനിയില്‍ നിന്നുമുള്ള പുക ശ്വസിക്കുന്നതു മൂലം മാരക രോഗങ്ങള്‍ ഉണ്ടാകുന്നതായാണ് പ്രധാന പരാതി.

പലതവണ കമ്പനിക്കെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച്‌കൊണ്ട് 24 മണിക്കൂറും ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി വിപുലീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നാണ് പരിസരവാസികളുടേ ആരോപണം. ഈ സാഹചര്യത്തിലാണ് സ്ഥാപത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തണ്ടേക്കാട് അവറാന്‍ഗല്ലി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.