LiveTV

Live

Kerala

മുത്തൂറ്റ് ജീവനക്കാരെ സമരാനുകൂലികള്‍ ആക്രമിച്ചതായി പരാതി

മുത്തൂറ്റ് ജീവനക്കാരെ സമരാനുകൂലികള്‍ ആക്രമിച്ചതായി പരാതി

എറണാകുളത്തും, ഇടുക്കിയിലും മുത്തൂറ്റ് ജീവനക്കാരെ സമരാനുകൂലികള്‍ ആക്രമിച്ചതായി പരാതി. ഇടുക്കി കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖ തുറക്കാൻ എത്തിയ വനിതാ ജീവനക്കാരിയുടെ ദേഹത്ത് സമരക്കാർ മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി. എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവർക്ക് നേരെയും ആക്രമണമുണ്ടായതായി ജീവനക്കാര്‍ പറയുന്നു.