LiveTV

Live

Kerala

എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പ്; ലീഗ് നേതൃത്വം ഇടപെടുന്നു 

ഈ മാസം 16 ന് നടക്കാനിരിക്കുന്ന കൌണ്‍സില്‍ യോഗത്തിന് മുമ്പായി സമവായമുണ്ടാക്കാനാണ് ശ്രമം

എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പ്; ലീഗ് നേതൃത്വം ഇടപെടുന്നു 

എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ സമാവായമുണ്ടാക്കാന്‍ ലീഗ് നേതൃത്വം ഇടപെടും. തെരഞ്ഞെടുപ്പിലേക്ക് പോകാതെ ഇരുവിഭാഗത്തേയും ഒരുമിച്ചിരുത്തി ധാരണയുണ്ടാക്കാനാണ് നീക്കം. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില് രണ്ട് സംസ്ഥാന ഭാരവാഹികളെ മണിക്കൂറുകളോളം തടഞ്ഞ് വെക്കുന്ന തരത്തില് പ്രശ്നങ്ങള്‍ ഉണ്ടായതോടെയാണ് പരിഹാര ശ്രമവുമായി ലീഗ് നേത്യത്വം രംഗത്ത് ഇറങ്ങുന്നത്.

ഈ മാസം 16 ന് നടക്കാനിരിക്കുന്ന കൌണ്‍സില്‍ യോഗത്തിന് മുമ്പായി സമവായമുണ്ടാക്കാനാണ് ശ്രമം. നിലവിലുള്ള സഹഭാരവാഹികളായ നിഷാദ് കെ സലീമും, ഷബീര്‍ ഷാജഹാനും, സി.കെ നജാഫും പ്രധാന പദവികളില്‍ വരണമെന്ന പിടിവാശിയിലാണ് ഔദ്യോഗിക നേതൃത്വം. പി.കെ നവാസ് പ്രസിഡന്റും, സി.കെ നജാഫ് സെക്രട്ടറിയും, ഷറഫുദ്ദീന്‍ പിലാക്കല്‍ ട്രഷററുമായ പാനലാണ് എതിര്‍ വിഭാഗത്തിന്റേത്.

ഔദ്യോഗിക പാനല്‍ ഉയര്‍ത്തികാട്ടുന്ന നിഷാദ് കെ സലീമിനെ സീനിയര്‍ വൈസ് പ്രസിഡന്റാക്കാമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാണുന്ന ഷബീര്‍ ഷാജഹാന് ഓര്‍ഗനൈസിംഗ് സെക്രട്ടറി പദവി നല്‍കാമെന്നുമാണ് എതിര്‍ വിഭാഗം പറയുന്നത്.

339 പേരുള്ള സംസ്ഥാന കൌണ്‍സിലില്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിശ്ചയിക്കണമെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം. ഇതിന് മുമ്പ് തര്‍ക്കങ്ങളുണ്ടായപ്പോഴെല്ലാം ലീഗ് സംസ്ഥാന പ്രസിഡന്റ് ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്ന രീതി തുടരണമെന്നതാണ് മറുവിഭാഗത്തിന്റെ ആവിശ്യം. ഈ സാഹചര്യത്തില്‍ കൂടിയാണ് ലീഗ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍