LiveTV

Live

Kerala

ചികിത്സാചെലവ്: സുമനസുകളുടെ സഹായം തേടി ഷംലയും ഫാത്തിമയും  

രക്തത്തില്‍ ഗ്ലൂക്കോസ് കുറയുന്ന ഹൈപ്പോ ഗ്ലൈസിമയാണ് ഷംലയുടെ മകള്‍ ഫാത്തിമക്ക്

ചികിത്സാചെലവ്: സുമനസുകളുടെ സഹായം തേടി ഷംലയും ഫാത്തിമയും  

മകളുടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വലയുകയാണ് കൊല്ലം സ്വദേശിനി ഷംല. രക്തത്തില്‍ ഗ്ലൂക്കോസ് കുറയുന്ന ഹൈപ്പോ ഗ്ലൈസിമയാണ് ഷംലയുടെ മകള്‍ ഫാത്തിമയെ വേട്ടയാടുന്നത്. ഫാത്തിമക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് ഷംല.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഫാത്തിമയെ ഒരു വര്‍ഷം മുമ്പാണ് രോഗം പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും രോഗ കാരണം ഇതുവരെ കണ്ടുപിടിച്ചില്ല. ചികിത്സക്കായി ലക്ഷങ്ങളാണ് ഇതിനോടകം ചെലവഴിച്ചത്.

വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്കാണ് ഫാത്തിമയെ റഫര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ വൈകീട്ട് വെല്ലൂരിലേക്ക് യാത്ര തിരിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടകളില്‍ പലഹാരം വിറ്റ് ജീവിക്കുന്ന ഷംലക്ക് മകളുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

A/c 556402010003706

ifsc- UBIN0555649

Union Bank, kumarapuram, medical collage

Name- Shamla

Ph- 9947860441, 7736064342