LiveTV

Live

Kerala

കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ചികില്‍സയിലിരിക്കെ മരിച്ചു

ലൈലാമണിയെ ഉപേക്ഷിച്ച മാത്യുവിന്റെ കാർ അടിമാലി പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ചികില്‍സയിലിരിക്കെ മരിച്ചു

ഇടുക്കി അടിമാലിയില്‍ കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ചികില്‍സയിലിരിക്കെ മരിച്ചു. ലൈലാമണിയെ കഴിഞ്ഞ മാസം 18നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കട്ടപ്പനയിലുള്ള മകന്‍റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് സുഹൃത്ത് മാത്യു കാറില്‍ ലൈലാമണിയെ ഉപേക്ഷിച്ചത്.

അടിമാലിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സംഭവം പുറംലോകത്തെത്തിച്ചത്. ജനുവരി മാസം 12ന് അടിമാലി പോലീസ് സ്റ്റേഷനു സമീപമാണ് കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലൈലാമണിയെ കണ്ടെത്തിയത്. ഒരു വശംതളർന്ന രോഗാതുരമായ അവസ്ഥയിലായിരുന്നു വീട്ടമ്മ. ഭർത്താവിന്‍റെ മരണ ശേഷം 12 വർഷമായി മാനന്തവാടി സ്വദേശി മാത്യുവിനൊപ്പമായിരുന്നു ലൈലാമണിയുടെ താമസം. കട്ടപ്പനയിലുള്ള മകന്‍റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് മാത്യു കാറില്‍ ലൈലാമണിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കട്ടപ്പനയിലുള്ള മകനെത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ലൈലാമണിയെ പ്രവേശിപ്പിച്ചത്. രോഗം ഇന്നലെ വൈകിട്ട് വീണ്ടും മൂർഛിച്ചാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ ലൈലാമണിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ലൈലാമണിയെ ഉപേക്ഷിച്ച മാത്യുവിന്റെ കാർ അടിമാലി പൊലീസിന്‍റെ കസ്റ്റഡിയിലാണ്. മാത്യുവിനെ പൊലീസ് അന്വേഷിച്ചുവരികയാണ്.