LiveTV

Live

Kerala

അലന്‍റെയും താഹയുടെയും അറസ്റ്റിന് പിന്നില്‍ നിഗൂഢ അജണ്ട: സക്കറിയ

ഇരുവരുടെയും അറസ്റ്റിന് പിന്നിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിഗൂഢ അജണ്ട ഉണ്ടോയെന്ന് സംശയിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എഴുത്തുകാരന്‍ സക്കറിയ

അലന്‍റെയും താഹയുടെയും അറസ്റ്റിന് പിന്നില്‍ നിഗൂഢ അജണ്ട: സക്കറിയ

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹക്കും ഐക്യദാർഢ്യവുമായി തലസ്‌ഥാനത്ത് സാംസ്കാരിക പ്രതിരോധം. ഇരുവരുടെയും അറസ്റ്റിന് പിന്നിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിഗൂഢ അജണ്ട ഉണ്ടോയെന്ന് സംശയിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. പ്രതിപക്ഷ നേതാക്കളും പ്രതിഷേധ പരിപാടിക്ക് പിന്തുണയുമായെത്തി.

അലനെയും താഹയയെയും ഉടൻ മോചിപ്പിക്കുക, ഇരുവർക്കും എതിരെ ചുമത്തിയ യു.എ.പി.എ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സാംസ്കാരിക, രാഷ്ട്രീയ, ചലച്ചിത്ര ലോകത്തെ പ്രമുഖർ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിരോധം തീർത്തത്. എഴുത്തുകാരൻ സക്കറിയ, ബി.ആർ.പി ഭാസ്‌കർ, കെ അജിത, ജോയ് മാത്യു, റോസ്മേരി, സംവിധായകൻ ആഷിഖ് അബു, രാജീവ് രവി, തുടങ്ങിയവർ പ്രതിരോധത്തിന്റെ ഭാഗമായി.

രമേശ് ചെന്നിത്തല, എം.കെ മുനീർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഐക്യദാർഢ്യവുമായി എത്തി. യു.എ.പി.എ വിരുദ്ധ നയപ്രഖ്യാപനവും വേദിയിൽ നടത്തി. കവിത ചൊല്ലിയും പാട്ടുപാടിയും വേറിട്ട പ്രതിഷേധവും അരങ്ങേറി.