LiveTV

Live

Kerala

മതിയായ പരിചരണം ലഭിച്ചില്ല; ഹെെകോടതി ഇടപ്പെട്ട് പശുക്കളെ പുതിയ ഫാമിലേക്ക് മാറ്റി

സുരേഷ് ഗോപി, മേനക സുരേഷ് തുടങ്ങിയവർ അംഗങ്ങളായ ട്രസ്റ്റാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഗോശാല നടത്തി വന്നത്

മതിയായ പരിചരണം ലഭിച്ചില്ല; ഹെെകോടതി ഇടപ്പെട്ട് പശുക്കളെ പുതിയ ഫാമിലേക്ക് മാറ്റി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ് നടത്തിയ ഗോശാലയിലെ പശുക്കളെ പുതിയ ഫാമിലിക്ക് മാറ്റി. മതിയായ പരിചരണം ലഭിക്കാത്ത പശുക്കളെ മാറ്റണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പിൽശാലയിൽ എത്തിക്കാനുള്ള നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി.

സുരേഷ് ഗോപി, മേനക സുരേഷ് തുടങ്ങിയവർ അംഗങ്ങളായ ട്രസ്റ്റാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഗോശാല നടത്തി വന്നത്. എന്നാൽ പശുക്കളെ നല്ല രീതിയിൽ പരിചരിച്ചില്ല. ഇത് കാരണം നിരവധി പരാതികൾ ജില്ലാ കളക്ടർക്കും സർക്കാകാരിനും വന്നതിന് പിന്നാലെ ഹൈക്കോടതിയും ഇടപ്പെട്ടു.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ പശുക്കളെ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ ഗോശാലയിൽ നിന്ന് പശുക്കളെ മാറ്റാൻ കോർപ്പറേഷൻ അധികൃതർ നടപടി തുടങ്ങി.

വിളപ്പിൽശാല മാലിന്യ സംസ്കരണ ഫാക്ടറി സമീപമുള്ള സർക്കാർ ഭൂമിയിലേക്ക് മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കോർപ്പറേഷൻനോടുള്ള എതിർപ്പിനെ അടിസ്ഥാനത്തിൽ വിളപ്പിൽശാലയിലെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് കുറ്റിച്ചൽ സമീപമുള്ള പേഴുംമൂട് അർഷാദ് എന്ന വ്യക്തിയുടെ ഫാമിലേക്ക് പശുക്കളെ മാറ്റുകയായിരുന്നു.