LiveTV

Live

Kerala

എരുമാപ്രയില്‍ വന്‍ തീപിടിത്തം: ഏക്കറുകണക്കിന് കൃഷി നശിച്ചു

ഇന്നലെ വൈകിട്ട് 6 മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.

എരുമാപ്രയില്‍ വന്‍ തീപിടിത്തം: ഏക്കറുകണക്കിന് കൃഷി നശിച്ചു

മൂന്നിലവ് എരുമാപ്രയില്‍ വന്‍ തീപിടിത്തം. എരുമാപ്ര സി.എസ്.ഐ പള്ളിയുടെ സമീപത്തെ റബര്‍ തോട്ടത്തിലുണ്ടായ തീ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.

കുന്നിന്‍ചരിവായതിനാലും ശക്തമായ കാറ്റുള്ളതിനാലും തീ വേഗത്തില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ തീ നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും പൂര്‍ണ്ണമായി തീ കെടുത്താന്‍ സാധിച്ചിട്ടില്ല. അനൌദ്യോഗിക കണക്കുകള്‍ പ്രകാരം 100 ഏക്കറിലധികം കൃഷി തീപിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്.

ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണയ്ക്കുന്ന ജോലികള്‍ ഇപ്പോഴും തുടരുകയാണ്.