LiveTV

Live

Kerala

സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റിട്ട് മലയാളിയെ തീവ്രവാദിയാക്കാന്‍ ശ്രമം

മോദി രാജ്യം എന്ന ഗ്രൂപ്പിൽ തമിഴ്നാട് സ്വദേശിയാണ് ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റിട്ട്  മലയാളിയെ തീവ്രവാദിയാക്കാന്‍ ശ്രമം

സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റിട്ട് മലയാളി യുവാവിനെ തീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമമെന്ന് പരാതി. പാലക്കാട് മാട്ടയ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷംനാദിനു നേരെയാണ് സൈബർ അക്രമണം.

തമിഴ്നാട്ടിലെ മരുതമലയിൽ നിന്നും പകർത്തിയ ചിത്രം തീവ്രവാദിയുടേതാണെന്ന് പറഞ്ഞാണ് 'മോദി രാജ്യം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.

തമിഴ്നാട്ടിലെ മരുതുമലയിൽ വിവാഹ പാർട്ടിയുടെ ഫോട്ടോ എടുക്കാനാണ് പട്ടാമ്പി മാട്ടയ സ്വദേശിയായ ഷംനാദും, സുഹൃത്തും പോയത്. ഇവിടെ വെച്ച് ചിലർ തങ്ങളുടെയും കാറിന്റെയും ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. പിന്നീടാണ് അപകടം മനസിലായത്.

ഷംനാദിന്റെ ഫോട്ടോയും കാറിന്റെ ഫോട്ടോയും ഫേസ്ബുക്കിലിട്ട് തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ചു. ക്ഷേത്ര ഉത്സവത്തിനിടെ ബോംബു വെക്കുകയാണ് ലക്ഷ്യമെന്നും വ്യാജ പ്രചരണം നടത്തി.

മോദി രാജ്യം എന്ന ഗ്രൂപ്പിൽ തമിഴ്നാട് സ്വദേശിയാണ് ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിന് താഴെ വിദ്വേഷ പരമായി നിരവധി കമൻറുകളാണ് വന്നിരിക്കുന്നത്. നിരവധി പേർ ഫോട്ടോ ഷെയർ ചെയ്തു. എൻ.ഐ.എ അന്വേഷണം വരെ ആവശ്യപെടുന്നവരുണ്ട്. ഷംനാദിനെ തമിഴ്നാട് പൊലീസ് പല തവണ ഫോണിൽ വിളിച്ചു. വ്യാജ പ്രചരണത്തിനെതിരെ തൃത്താല പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.