LiveTV

Live

Kerala

ഒരേക്കര്‍ ഭൂമി ഭൂരഹിതരായ 14 കുടുംബങ്ങള്‍ക്ക് പകുത്ത് നല്‍കി പ്രവാസി

ദാരിദ്ര്യം നിറഞ്ഞ ബാല്യവും അക്കാലത്തെ ജീവിതാനുഭവങ്ങളുമാണ് ഈ സത്കര്‍മത്തിന് അഷ്റഫിനെ പ്രേരിപ്പിച്ചത്.

 ഒരേക്കര്‍ ഭൂമി ഭൂരഹിതരായ 14 കുടുംബങ്ങള്‍ക്ക് പകുത്ത് നല്‍കി പ്രവാസി

ഒരു കോടിയിലധികം രൂപ വില വരുന്ന ഒരേക്കര്‍ ഭൂമി ഭൂരഹിതരായ 14 കുടുംബങ്ങള്‍ക്ക് പകുത്ത് നല്‍കി പ്രവാസി മലയാളി. കണ്ണൂര്‍ ഇരിട്ടി വളളിത്തോട് സ്വദേശി അഷ്റഫാണ് ഈ വലിയ മനസിനുടമ. ദാരിദ്ര്യം നിറഞ്ഞ ബാല്യവും അക്കാലത്തെ ജീവിതാനുഭവങ്ങളുമാണ് ഈ സത്കര്‍മത്തിന് അഷ്റഫിനെ പ്രേരിപ്പിച്ചത്.

സൗദിയില്‍ വ്യാപാരിയായ അഷ്‌റഫ് തന്റെ തറവാട് വീടിനോട് ചേര്‍ന്നുളള ഒരേക്കര്‍ 15 സെന്റ് ഭൂമിയാണ് ഭൂരഹിതരായ 14 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ പകുത്ത് നല്‍കിയത്. ജാതി-മത ചിന്തകള്‍ക്ക് അതീതമായിട്ടാണ് അര്‍ഹരെ കണ്ടെത്തിയത്. രണ്ട് പ്രളയം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവുമാണ് അഷ്റഫിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പ്രളയ ശേഷം സ്വന്തം അയല്‍ക്കാര്‍ പോലും വീടുവെക്കാന്‍ സ്ഥലം ഇല്ലാതെ അലയുന്ന കാഴ്ച ഈ മനുഷ്യനെ അസ്വസ്ഥനാക്കി. ഒരു വര്‍ഷം മുന്‍പ് ഭാര്യ ഹസീന അർബുദ രോഗം ബാധിച്ച് മരിച്ചതും അഷ്ഫറിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

സ്ഥലത്തിന് നടുവിലൂടെ എട്ട് മീറ്റര്‍ വീതിയില്‍ റോഡും പൊതു കുഴല്‍ കിണറും നിര്‍മിച്ചതിന് ശേഷമാണ് ഭൂമി പകുത്ത് നല്‍കിയത്. ഒപ്പം 9 സെന്‍റ് സ്ഥലം പള്ളി കമ്മിറ്റിക്കും നല്‍കി. അഷ്റഫിന്‍റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഭൂമിയുടെ രേഖ കൈമാറി.