LiveTV

Live

Kerala

‘ക്വാറി പ്രവർത്തനങ്ങൾ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ല’

നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ ക്വാറികളുടെ പ്രവർത്തനം ഉരുള്‍പൊട്ടലിന് കാരണമാകുന്നെന്ന് പരാമര്‍ശിച്ചിട്ടുണ്ട്

‘ക്വാറി പ്രവർത്തനങ്ങൾ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ല’

ക്വാറി പ്രവർത്തനങ്ങൾ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ക്വാറി പ്രവർത്തിക്കാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേ സമയം കേരള ബാങ്ക് മാർച്ച് മാസത്തോടെ എൻ.ആർ.ഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിച്ചു.

സംസ്ഥാനം തുടർച്ചയായി രണ്ട് വർഷം പ്രളയത്തിൽ മുങ്ങിയെങ്കിലും ഇതിൽ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം സർക്കാർ നടത്തിയിട്ടില്ല. മന്ത്രി ഇ.പി ജയരാജൻ തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

അതേസമയം നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ ക്വാറികളുടെ പ്രവർത്തനം ഉരുള്‍പൊട്ടലിന് കാരണമാകുന്നെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുണ്ട്. അനധിക്യത ഖനനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

അതേ സമയം കേരള ബാങ്കിന്റെ ഇതര സംസ്ഥാന ശാഖകൾ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.