LiveTV

Live

Kerala

വൈദ്യുതി ബോര്‍ഡിലെ അഴിമതി; സി.ഐ.ടി.യു നേതാവിനെ സസ്പെന്ഡ് ചെയ്തു

വാസി യുവാവിന്‍റെ ഭൂമിയിലൂടെ അനധികൃതമായി വൈദ്യുതി ലൈന്‍ വലിച്ച വാര്‍ത്ത മീഡിയവണാണ് പുറത്ത് വിട്ടത്.

വൈദ്യുതി ബോര്‍ഡിലെ അഴിമതി; സി.ഐ.ടി.യു നേതാവിനെ സസ്പെന്ഡ് ചെയ്തു

വൈദ്യുതി ബോര്‍ഡില്‍ അഴിമതി നടത്തിയ സി.ഐ.ടി.യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു. കൽപ്പറ്റ സെക്ഷനിലെ ഓവർസിയർ വി ബാലചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.

വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയിലൂടെ അനുമതിയില്ലാതെ വൈദ്യുതി ലൈന്‍ വലിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി തെളിഞ്ഞത്. പ്രവാസി യുവാവിന്‍റെ ഭൂമിയിലൂടെ അനധികൃതമായി വൈദ്യുതി ലൈന്‍ വലിച്ച വാര്‍ത്ത മീഡിയവണാണ് പുറത്ത് വിട്ടത്.

വൈത്തിരി ഓഫീസിലെ ഓവർസീയർ ആയിരുന്ന കാലത്ത് ബാലചന്ദ്രൻെറ മകളുടെ പേരിലുള്ള ഭൂമിയിലൂടെ കടന്നു പോകുന്ന ഹൈടെൻഷൻ ലൈൻ ആണ് പ്രവാസി ഭൂഉടമ അറിയാതെ അയാളുടെ ഭൂമിയിലൂടെ മാറ്റിവലിച്ചത്. ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി മീഡിയാവണ്‍ ആണ് വാര്‍ത്ത പുറത്ത് വിട്ടത്. അന്വേഷണത്തില്‍ ലക്ഷങ്ങളുടെ മറ്റ് അഴിമതികളും പുറത്ത് വന്നു. ഇതോടെയാണ് ബാലചന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അഭിലാഷ് ആണ് പരാതിക്കാരന്‍. ഇപ്പോള്‍ കെ.എസ്.ഇ.ബിയുടെ ചിലവിൽ ലൈന്‍ മാറ്റിക്കൊടുക്കാനും ഇതിനു ചിലവാകുന്ന ഒന്നര ലക്ഷം രൂപ ഉത്തരവാദികളായ ജീവനക്കാരിൽ നിന്നും ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിലെ സി.ഐ.റ്റി.യു. യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ബാലചന്ദ്രന്‍. ബി.പി.എല്‍ വിഭാഗത്തിൽ സൗജന്യമായി നൽകിവരുന്ന വൈദ്യുതി കണക്ഷൻ അർഹതയില്ലാത്തവർക്ക് നൽകിയതുവഴി കെ.എസ്.ഇ.ബിയ്ക്ക് 55,000 രൂപയോളo നഷ്ടo നഷ്ടം വരുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ബി.പി.എല്‍ ഉപഭോക്താക്കൾക്ക് സൗജന്യ കണക്ഷൻ ലഭിക്കണമെങ്കിൽ കണക്റ്റഡ് ലോഡ് 1000 വാട്സിൽ താഴെയായിരിക്കണം. എന്നാൽ 3000 വാട്സ് കണക്ടഡ് ലോഡ് ഉള്ള വീട്ടിൽ വൈദ്യുതി നൽകുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി എന്നുള്ളതാണ് ബാലചന്ദ്രന്റെ പേരിലുള്ള ഒരു ആരോപണം. കൽപ്പറ്റ സെക്ഷനു കീഴിൽ വാഹനം ഇടിച്ച് തകർന്ന പോസ്റ്റ് വാഹന ഉടമയുമായി ഒത്തുകളിച്ച് കെ.എസ്.ഇ.ബിയുടെ ചിലവിൽ മാറ്റി കൊടുത്തത് വഴി അര ലക്ഷത്തോളം രൂപയുടെ നഷ്ടം ബോർഡിന് വരുത്തിയെന്നുള്ളതാണ് സസ്പെൻഷന് ആധാരമായ മറ്റൊരു കാരണം.

ഇടിച്ച വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമായിട്ടും അത് മറച്ചുവെയക്കുകയും നിയമ നടപടികളിൽ നിന്ന് വാഹന ഉടമയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇയാൾക്കെതിരെ നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു. അതിനെ തുടർന്നാണ് അന്വേഷണവും നടപടിയും.