LiveTV

Live

Kerala

അലനെയും താഹയേയും മോചിപ്പിക്കുക; തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം 

സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ പത്ത് മണി മുതല്‍ നാല് വരെയാണ് പരിപാടി

അലനെയും താഹയേയും മോചിപ്പിക്കുക; തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം 

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും ഉടന്‍ മോചിപ്പിക്കുക, യു.എ.പി.എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം. സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ പത്ത് മണി മുതല്‍ നാല് വരെയാണ് പരിപാടി.

നാടക-സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനം, യു.എ.പി.എ വിരുദ്ധ നയപ്രഖ്യാപനം തുടങ്ങി വിവിധ പരിപാടികള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യകാരന്‍ സക്കറിയ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍, സംവിധായകരായ രാജീവ് രവി, ആഷിഖ് അബു, തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും.