LiveTV

Live

Kerala

എയ്ഡഡ് സ്കൂളുകളുടെ നിയമന നിയന്ത്രണത്തില്‍ ഉറച്ച് മന്ത്രി

തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചുവെന്ന ആരോപണത്തില്‍ ധനമന്ത്രിയും പ്രതിപക്ഷവും നിയമസഭയിൽ കൊമ്പ് കോർത്തു.

എയ്ഡഡ് സ്കൂളുകളുടെ നിയമന നിയന്ത്രണത്തില്‍ ഉറച്ച് മന്ത്രി

എയ്ഡഡ് സ്കൂൾ അധ്യാപക നിയമന നിയന്ത്രണത്തിൽ ഉറച്ച് ധനമന്ത്രി തോമസ് ഐസക്. മാനേജ്‌മെന്റുകളുടെ നിയമന അധികാരം എടുത്തു കളയില്ലെന്നും,കോടതിയിൽ പോയാൽ മനേജ്മെന്റുകൾക് കാര്യം മനസ്സിലാകുമെന്നും ഐസക് നിയമസഭയില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചുവെന്ന ആരോപണത്തില്‍ ധനമന്ത്രിയും പ്രതിപക്ഷവും നിയമസഭയിൽ കൊമ്പ് കോർത്തു.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ നിയന്ത്രണം കൊണ്ട് വരുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ മാനേജ്മെന്റ് പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി.

തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചുവെന്നാരോപണത്തിൽ ബജറ്റ് മറുപടി പ്രസംഗത്തിന്‍റെ മറുപടിക്കിടെ ധനമന്ത്രിയും പ്രതിപക്ഷവും വാക്ക് തർക്കത്തിലേർപ്പെട്ടു. എല്ലാം പഴയ പദ്ധതികൾ മാത്രമാണെന്നും പുതിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്നും പ്രതിപക്ഷം അവർത്തിച്ചു.

നഗരത്തിന്റെ വികസനത്തിന് വേണ്ടി വലിയ തുക മാറ്റിവെച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും ധനമന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജില്ലയ്ക്ക് മാത്രം 4,853 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചു. 1000 കോടി ഉപധനാഭ്യർത്ഥനയിൽ മാറ്റിവെയ്ക്കും. എം.എൽ.എമാർക്ക് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

61 കോടി രൂപയുടെ പുതിയ പദ്ധതികളും മറുപടി പ്രസംഗത്തിൽ ഐസക് പ്രഖ്യാപിച്ചു. തലസ്ഥാന ജില്ലയെ അവഗണിച്ചെന്നാരോപിച്ച് ധനമന്ത്രിയുടെ മറുപടിക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.