LiveTV

Live

Kerala

ബി.ജെ.പി എന്‍.പി.ആറും എന്‍.ആര്‍.സിയും സെന്‍സസും കൂട്ടികുഴക്കുന്നു, സംസ്ഥാന സര്‍ക്കാര്‍ കൂടെനില്‍ക്കുന്നു’; രമേശ് ചെന്നിത്തല

സെന്‍സസ് എന്‍.പി.ആറിന് വേണ്ടിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമെന്നും എന്നാല്‍ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

ബി.ജെ.പി എന്‍.പി.ആറും എന്‍.ആര്‍.സിയും സെന്‍സസും കൂട്ടികുഴക്കുന്നു, സംസ്ഥാന സര്‍ക്കാര്‍ കൂടെനില്‍ക്കുന്നു’; രമേശ് ചെന്നിത്തല

എന്‍.പി.ആറും എന്‍.ആര്‍.സിയും സെന്‍സസും ബി.ജെ.പി കൂട്ടികുഴയ്ക്കുകയാണെന്ന് രമശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ ഇതിനൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന വനിതാ ലീഗ് സംഘടിപ്പിച്ച സമര സദസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സെന്‍സസ് എന്‍.പി.ആറിന് വേണ്ടിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമെന്നും എന്നാല്‍ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൌരത്വ നിയമത്തിനെതിരായ സമരത്തില്‍ യോജിക്കാവുന്ന എല്ലാവരോടും യോജിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജിദ് പറഞ്ഞു

പൌരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വനിതാ ലീഗ് രാജ്ഭവന് മുന്നില്‍ സമരസദസ് സംഘടിപ്പിച്ചിരിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍, എം.കെ മുനീര്‍, വി.ടി ബല്‍റാം തുടങ്ങിയ ജനപ്രതിനിധികളും പരിപാടിക്ക് ആശംസ അറിയിക്കാനെത്തി