LiveTV

Live

Kerala

വിമാനത്തിലും മോഷണം; യാത്രയ്ക്കിടെ തന്റെ പണം നഷ്ടപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കഴിഞ്ഞ രണ്ടാഴ്ചയായി ട്രെയിനുകൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിലും മോഷണം റിപ്പോർട്ട് ചെയ്യുന്നത്.

വിമാനത്തിലും മോഷണം; യാത്രയ്ക്കിടെ തന്റെ പണം നഷ്ടപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75,000 രൂപ മോഷണം പോയി. ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് മോഷണം നടന്നതെന്ന് ടിക്കാറാം മീണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വലിയ തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജയ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മണ. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അദ്ദേഹം അറിയുന്നത്. 75000 രൂപയാണ് കവർന്നത്. എയർ ഇന്ത്യയിലെ യാത്രക്കാരനായിരുന്നു മീണ. വിമാനത്താവള അധികൃതരെ പരാതിയറിയിച്ച മീണ ഇന്നലെ പൊലീസിലും പരാതി നൽകി. മോഷണത്തിന് വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ട്രെയിനുകൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിലും മോഷണം റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തന്നെ കൊള്ളയടിച്ചത് ഗൗരവത്തോടെയാണ് പൊലീസ് നോക്കി കാണുന്നത്.