LiveTV

Live

Kerala

എയ്ഡഡ് മേഖലയിലെ അനാവശ്യ പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍; ഗുരുതര ക്രമക്കേടുകള്‍ നടത്തിയ സ്കൂളിനെതിരെ ഇനിയും നടപടിയില്ലെന്ന് മാത്രം

സി.എ സ്കൂളില്‍ ഇല്ലാത്ത അധ്യാപകന്റെ പേരില്‍ പ്രിന്‍സിപ്പളിന്റെ വ്യാജ ഒപ്പിട്ട് ശമ്പളം കൈപറ്റി എന്ന് ഹയര്‍സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി.

എയ്ഡഡ് മേഖലയിലെ അനാവശ്യ പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍; ഗുരുതര ക്രമക്കേടുകള്‍ നടത്തിയ സ്കൂളിനെതിരെ ഇനിയും നടപടിയില്ലെന്ന് മാത്രം

നിയമനങ്ങളിലടക്കം ക്രമക്കേട് നടത്തുന്ന എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും, ധനമന്ത്രിയും പറയുന്നു. എന്നാല്‍ നിരവധി ക്രമകേടുകള്‍ നടത്തിയെന്ന് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയ സ്കൂളുകള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

ധനവകുപ്പിന് കീഴിലുള്ള ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിങ് പാലക്കാട് പെരുവമ്പ് സി.എ സ്കൂളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമകേടുകള്‍ കണ്ടെത്തിയിരുന്നു. നിയമനങ്ങളിലടക്കം ക്രമക്കേട് നടത്തിയെന്ന് 2017 ഡിസംബറില്‍ സമ‍ര്‍പ്പിച്ച റിപ്പോര്‍‌ട്ടിലുണ്ട്. സി.എ സ്കൂളില്‍ ഇല്ലാത്ത അധ്യാപകന്റെ പേരില്‍ പ്രിന്‍സിപ്പളിന്റെ വ്യാജ ഒപ്പിട്ട് ശമ്പളം കൈപറ്റി എന്ന് ഹയര്‍സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലും വന്‍ ക്രമകേടുകള്‍ കണ്ടെത്തി. അനര്‍ഹമായി കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിച്ചു. എന്നാല്‍ അധ്യാപകര്‍ക്കും മാനേജര്‍ക്കും എതിരെ ക്രമക്കേടിന് നടപടിയുണ്ടായില്ല

നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി സ്കൂളുകളില്‍ ഒന്ന് മാത്രമാണ് സി.എ സ്കൂള്‍. ഗുരുതര ക്രമക്കേടുകള്‍ നടത്തിയ സ്കൂളിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെയാണ്, എയ്ഡഡ് മേഖലയിലെ അനാവശ്യ പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.