LiveTV

Live

Kerala

റീ ബില്‍ഡ് കേരള പദ്ധതി പരാജയമാണെന്ന് പ്രതിപക്ഷം

പ്രളയാനന്തര പുനർ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

റീ ബില്‍ഡ് കേരള പദ്ധതി പരാജയമാണെന്ന് പ്രതിപക്ഷം

പ്രളയ പുനരധിവാസത്തിനായി രൂപം നല്‍കിയ റീ ബില്‍ഡ് കേരള പദ്ധതി പരാജയമാണെന്ന് പ്രതിപക്ഷം നിയസഭയില്‍. അടിയന്തരപ്രമേയമായി പി.കെ ബഷീറാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പ്രളയത്തിനിടയിലും സർക്കാർ സംസ്ഥാനത്ത് 161 പുതിയ ക്വാറികൾക്ക് അനുമതി നൽകിയതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ ക്വാറി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ മറുപടി നൽകി. പ്രളയാനന്തര പുനർ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പ്രഖ്യാപനം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞിട്ടും റീബിൽഡ് കേരള പദ്ധതികൾ ഒന്നും നടപ്പാക്കിയില്ലെന്നും, 10000 രൂപയുടെ അടിയന്തര സഹായം പോലും പലർക്കും ലഭിച്ചില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി കെ ബഷീർ ആരോപിച്ചു. പുനർനിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് വർഷമെടുക്കുമെന്നും പുനർനിർമ്മാണത്തിന് മറ്റ് ഏജൻസികളിൽ നിന്ന് പണം ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി

അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോട ഇടപെട്ട പ്രതിപക്ഷ നേതാവ് നിർമ്മാണം വൈകുന്നതിനേക്കാൾ പരിസ്ഥിതി പ്രശ്നത്തിലാണ് കേന്ദ്രീകരിച്ചത്. എല്ലാം നിയമപ്രകാരമാണെന്ന് ഇ. പി ജയരാജൻ മറുപടി നൽകി. പുനർ നിർമ്മാണ പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.