LiveTV

Live

Kerala

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍

കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവാണ് പിടിയിലായത്.

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍

കൊല്ലം അഞ്ചലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവാണ് പിടിയിലായത്.

2013 മുതല്‍ മൂന്ന് വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റിലാകുന്നത്. ശാരീരികവും മാനസികവുമായ അസ്വസ്ഥത നേരിട്ട പെണ്‍കുട്ടി വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം കൌണ്‍സിലിങ്ങിനിടയിലാണ് കുട്ടി പീഡന വിവരം പുറത്തുപറ‍ഞ്ഞത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.