LiveTV

Live

Kerala

പൗരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സി.പി.ഐ

അത് പറഞ്ഞവരോടും ആവർത്തിച്ചവരോടും തന്നെ ചോദിക്കണമെന്നും

പൗരത്വ പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സി.പി.ഐ

കേരളത്തിലെ പൗരത്വ പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരത്വ സമരത്തിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയതായി വിവരമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

അത് പറഞ്ഞവരോടും ആവർത്തിച്ചവരോടും തന്നെ ചോദിക്കണമെന്നും തീവ്രവാദ സംഘടനകളുമായി സി.പി.ഐക്ക് ബന്ധമില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തില്‍ അദ്ദേഹത്തിന് വിവരമുണ്ടാകാം, സി.പി.ഐക്ക് പാവപ്പെട്ട സഖാക്കൾ തരുന്ന വിവരമേ ഒള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നേരത്തെ കേരളത്തിലെ മഹല്ല് കമ്മിറ്റികള്‍ നടത്തിയ പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ആ പരാമര്‍ശം വലിയ തോതില്‍ പ്രതിഷേധത്തിന് വകവെച്ചിരുന്നു. നരേന്ദ്ര മോദി പൌരത്വ നിയമത്തിനെതിരായ ഡല്‍ഹി സമരത്തെ എതിര്‍ക്കാന്‍ ലോക്സഭയില്‍ പിണറായിയുടെ പ്രസ്താവന ഏറ്റെടുത്തിരുന്നു.