LiveTV

Live

Kerala

സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചു; 2019 ൽ 41,253 അപകടങ്ങൾ, മരണം 4,408

റോഡപകടങ്ങൾക്കും മരണങ്ങൾക്കും കാരണം ട്രാഫിക്ക് നിയമം പാലിക്കാത്തതും ഡ്രൈവർമാരുടെ അശ്രദ്ധയുമാണെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ

സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചു; 2019 ൽ 41,253 അപകടങ്ങൾ, മരണം 4,408

കഴിഞ്ഞ വർഷം റോഡപകടങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ. റോഡപകടങ്ങൾക്കും മരണങ്ങൾക്കും കാരണം ട്രാഫിക്ക് നിയമം പാലിക്കാത്തതും ഡ്രൈവർമാരുടെ അശ്രദ്ധയുമാണെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.

യു പ്രതിഭയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി റോഡ് അപകടങ്ങളുടെ കണക്ക് വ്യക്തമാക്കിയത്. 2018 നേക്കാൾ 2019 ൽ റോഡപകടങ്ങളും അതിനെ തുടർന്ന മരണങ്ങളും വർധിച്ചെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. 2018-ൽ 40,999 റോഡപകടങ്ങൾ ഉണ്ടായി. ഇതിൽ 4333 പേർക്ക് ജീവൻ നഷ്ടമായി. 2019 ൽ ഇത് 41,253 അപകടങ്ങളിൽ നിന്ന് 4,408 പേർ മരിച്ചെന്നും മന്ത്രി പറഞ്ഞു.

2019 ൽ മോട്ടോർ വാഹന വകുപ്പ് ട്രാഫിക്ക് നിയമ ലംഘനങ്ങൾക്കെതിരെ 2,76,584 കേസുകൾ രജിസ്റ്റർ ചെയ്തെന്നും മന്ത്രി അറിയിച്ചു.33,80,72,125 രുപ പിഴ ഈടാക്കി. വിവിയ ട്രാഫിക് നിയമ ലംഘനങ്ങളിൽപ്പെട്ട 28,020 പേരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഹെൽമറ്റ് ധരിക്കാത്തത് ഉൾപ്പടെയുള്ള മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് 2019 ഡിസംബർ മുതൽ പിഴ ഈടാക്കിയ ഇനത്തിൽ 13, 53 ,38,348 രൂപ ലഭിച്ചു. കൂടുതൽ പിഴ ലഭിച്ചത് തൃശൂർ ജില്ലക്കാണ്.3,66,79, 693 രൂപ നിയമ ലംഘനങ്ങളുടെ പേരിൽ 14,602 വാഹനങ്ങൾ പരിശോധിച്ച് 5,13, 94,000 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.