LiveTV

Live

Kerala

പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം; കിളിമാനൂര്‍ എംജിഎം പൊളിടെക്നിക്കില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

കോളജില്‍ സംഘര്‍ഷാവസ്ഥ

പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം; കിളിമാനൂര്‍ എംജിഎം പൊളിടെക്നിക്കില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം കിളിമാനൂര്‍ എംജിഎം പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. അനസ് എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യാശ്രമമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഇപ്പോള്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അനസ്.