LiveTV

Live

Kerala

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങൾ; മേജര്‍ രവിയുടെ ഹരജിയില്‍ സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തിൽ നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങൾ; മേജര്‍ രവിയുടെ ഹരജിയില്‍ സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങൾ സംബന്ധിച്ച് മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. വിഷയം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച കോടതി ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തിൽ നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

മരടിലെ അനധികൃത ഫ്ളാറ്റുകള്‍ സംബന്ധിച്ച കോടതി നടപടികള്‍ മുന്നോട്ടുപോകവെയാണ് കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടില്‍ത്തന്നെ ഇരുനൂറിലധികം അനധികൃത നിര്‍മാണങ്ങള്‍ ഉണ്ടെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി അനുവദിച്ചത്