LiveTV

Live

Kerala

യു.പി സ്കൂളില്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖ; അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

കണക്ക് പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന് പറഞ്ഞാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്.

യു.പി സ്കൂളില്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖ; അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം അഴീക്കോട് ഗവണ്‍മെന്റ് യു.പി സ്കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം. സംഘപരിവാര്‍ അനുകൂല ലഘുലേഖ അധ്യാപിക സ്കൂളില്‍ വിതരണം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കുന്നത്. അധ്യാപികയെ പുറത്താക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

സ്കൂളിലെ കണക്ക് അധ്യാപികയായ രാജലക്ഷ്മിയാണ് സ്കൂളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. കണക്ക് പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന് പറഞ്ഞാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖകളാണ് ഇതെന്ന് ആരോപിച്ചാണ് നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്കൂളിലെത്തിയത്.

ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് പിടിഎ അംഗങ്ങള്‍ പറയുന്നത്. നേരത്തെയും പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന പേരില്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതിന് പിന്നില്‍ ഒരു അധ്യാപിക മാത്രമല്ലെന്നും ഒരു കൂട്ടം ടീച്ചര്‍മാര്‍ ഉണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളില്‍ ഇപ്പോള്‍ അടിയന്തര പിടിഎ മീറ്റിംഗ് നടക്കുകയാണ്.