LiveTV

Live

Kerala

ആര്‍.എസ്.എസ് നേതാവ് കടവൂര്‍ ജയന്റെ കൊലപാതകം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

2012 ലായിരുന്നു കടവൂർ ക്ഷേത്രം ജംഗ്ഷനിൽ പട്ടാപ്പകൽ ജയനെ വെട്ടികൊലപ്പെടുത്തിയത്. അഭിപ്രായ വ്യത്യാസം മൂലം ആർ.എസ്.എസ് വിട്ടത്തിന്റെ പകയായിരുന്നു കൊലക്ക് പിന്നിൽ

ആര്‍.എസ്.എസ് നേതാവ് കടവൂര്‍ ജയന്റെ കൊലപാതകം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

പ്രവര്‍ത്തകന്‍ കടവൂര്‍ ജയന്റെ കൊലപാതകം ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്. ഒരുലക്ഷം രൂപവീതം പിഴയൊടുക്കാനും വിധി. ആര്‍.എസ്.എസ് നേതാവ് കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളെയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രതികളെല്ലാം ഒരുലക്ഷം വീതം പിഴയും നല്‍കണം. ജാമ്യം റദ്ദാക്കിയതോടെ ഒളിവിലായിരുന്ന പ്രതികൾ ഇന്ന് രാവിലെയാണ് പോലീസിൽ കീഴടങ്ങിയത്.

ഫെബ്രുവരി രണ്ടിന് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ പോയ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഇന്ന് പുലർച്ചെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുറ്റക്കാരെന്ന് കണ്ടെത്തിയതിന് ശേഷം രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരായിരുന്നില്ല. ജാമ്യക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളുടെ കീഴടങ്ങൽ. 9 പേർക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച കോടതി. ഒരുലക്ഷം രൂപ വീതമുള്ള പിഴത്തുക ജയന്റെ കുടുംബത്തിന് നൽകണമെന്നും വിധിയെഴുതി.

പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2012 ലായിരുന്നു കടവൂർ ക്ഷേത്രം ജംഗ്ഷനിൽ പട്ടാപ്പകൽ ജയനെ വെട്ടികൊലപ്പെടുത്തിയത്. അഭിപ്രായ വ്യത്യാസം മൂലം ആർ.എസ്.എസ് വിട്ടത്തിന്റെ പകയായിരുന്നു കൊലക്ക് പിന്നിൽ. ജഡ്ജിയെ മാറ്റണമെന്നതടക്കമുള്ള മൂന്നു ഹർജികൾ ഹൈക്കോടതി തള്ളിയതിന് ശേഷമാണ് കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.