LiveTV

Live

Kerala

ആട്ടിന്‍സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം; കൂടത്തായി അന്നമ്മ കൊലക്കേസിലും കുറ്റപത്രം സമർപിച്ചു

ആട്ടിന്‍സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം; കൂടത്തായി അന്നമ്മ കൊലക്കേസിലും കുറ്റപത്രം സമർപിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം സമർപ്പിച്ചു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ജോളിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച യാതാർത്ഥ്യം പുറത്തറിയുമോ എന്ന ഭയത്തെതുടർന്നാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നായയെ കൊല്ലാനുപയോഗിക്കുന്ന ഡോഗ് കിൽ എന്ന വിഷം കൊടുത്തായിരുന്നു കൊലപാതകം. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസില്‍ നിന്നും വ്യത്യസ്തമായി ജോളി മാത്രമാണ് ഈ കേസില്‍ പ്രതി. 1061 പേജുള്ളതാണ് കുറ്റപത്രം. 79 രേഖകളുമുണ്ട്.

കേരളം ഞെട്ടിയ കൊലപാതക പരമ്പരയില്‍ ജോളി കൊലപാതം ആരംഭിച്ചത് അന്നമ്മയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് 2002 ആഗസ്റ്റ് 22-ന് കൊല്ലപ്പെട്ട അന്നമ്മ തോമസ്. വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേദിവസം തന്നെ സൂപ്പില്‍ ഇത് കലക്കിവെച്ച് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് നല്‍കുകയായിരുന്നുവെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.